ആലുവയിലെ മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ സിഐ സി.എല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്തു. സിഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും. സസ്പെന്ഷന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരം വിജയം കണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. ഉദോഗസ്ഥന് നേരെ നടന്ന മൂന്നാമത്തെ ആരോപണമാണ്. സി.എല്‍. സുധീറിനിതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും നടപടി വൈകിച്ചത് നീതി നിഷേധമാണ്. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് പാര്‍ട്ടി നേതാക്കളാണ്.
അതുകൊണ്ടാണ് നടപടി വൈകിയതും. കോണ്‍ഗ്രസ് നടത്തിയ വിട്ടു വീഴ്ചയില്ലാത്ത സമരത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. ഇല്ലെങ്കില്‍ ഇപ്പോഴും ഉദ്യോഗസ്ഥന് സര്‍വിസില്‍ തുടരുമായിരുന്നു. സേനയ്ക്കുള്ളിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നത് പാര്‍ട്ടി മുഖ്യമന്ത്രി അവരെ സംരക്ഷിക്കുന്നു എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.