തലസ്ഥാനത്ത് ബിജെപി സംസ്ഥാന നേതൃത്തിന് എതിരെ പോസ്റ്റര്‍. സംസ്ഥാന സമിതി ഓഫീസ് നിര്‍മ്മാണത്തില്‍ അഴിമതി നടന്നു എന്ന് ആരോപിച്ചാണ് പോസ്റ്ററുകള്‍. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്ത് എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നഗരത്തിന്റെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന്റെ മറവില്‍ സ്വന്തമായി വീട് നിര്‍മാണം നടത്തിയ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്. വി.വി രാജേഷ്, സി. ശിവന്‍കുട്ടി, എം. ഗണേശന് തുടങ്ങിയവരുടെ പേരെടുത്ത് പറഞ്ഞാണ് ആരോപണം.
വൈകിട്ട് നടക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ജെ പി നദ്ദ തലസ്ഥാനത്തെത്തുന്നത്. ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ളതാണ് പോസ്റ്ററുകള്‍. ബിജെപി സംസ്ഥാന സമിതി ഓഫീസിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലായിരിക്കെയാണ് ഗുരുതര ആരോപണവുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.