സ്കൂള്‍ ബസ് വിഷയം സംബന്ധിച്ച് ചൊവ്വാഴ്ച ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പിടിഎക്ക് ഫണ്ട് കുറവുള്ള സ്കൂളുകള്‍ക്ക് പൊതുജനങ്ങളുടെ സഹായം വേണം.
പി.ടി.എ ഫണ്ട് കുറവുള്ള ഇടങ്ങളില്‍ സ്കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് പൊതുജനം സഹായിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഇതിനായി ഭീമമായ ഫണ്ട് നല്കുന്ന കാര്യം പ്രയാസമാണെന്നും മന്ത്രി പറഞ്ഞു. എം.പിമാര്‍ എം.എല്‍.എമാര്‍ എന്നിവരില്‍ നിന്നും സഹായം തേടും.
കെഎസ്ആര്‍ടിസി കുട്ടികളെ മാത്രം കൊണ്ട് പോകുന്ന തരത്തില്‍ ക്രമീകരിക്കും. സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുമായി ചര്‍ച്ച നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
രക്ഷിതാക്കള്‍ വാക്സിന് എടുക്കാത്ത വീടുകളില്‍ നിന്നും കുട്ടികളെ സ്കൂളുകളിലേക്ക് അയക്കേണ്ടെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ തുറന്നാലും വിക്ടേഴ്സ് ചാനലിലെ ക്ളാസുകള്‍ സമാന്തരമായി തുടരും.