ലൈഫ് മിഷന് ക്രമക്കേടില്‍ സിബിഐ അന്വേഷണം ഗൗരവതരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആക്ഷേപം പുറത്തുവന്നിട്ടും സര്‍ക്കാര്‍ നടപടി എടുക്കാന്‍ വൈകി. ആഴ്ചകള്‍ കഴിഞ്ഞാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നടപ്പാക്കുന്ന ലൈഫ് മിഷന് പദ്ധതിയുടെ പേരില്‍ കോടികളുടെ കോഴ ഇടപാടാണ് നടന്നിട്ടും അന്വേഷണം പ്രഖ്യാപിക്കുന്നതിലും നടപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ വലിയ വീഴ്ച വരുത്തിയെന്ന് ഉമ്മന്‍ചാണ്ടി.
മന്ത്രിമാരും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനും അഴിമതി നടന്നതായി വെളിപ്പെടുത്തിയ കേസ് എങ്ങനെ രാഷ്ട്രീയ പ്രേരിതമാകും. ബിനീഷിന്റെ സ്വത്തുകള്‍ മരവിപ്പിക്കാന്‍ ഇഡി നടപടി എടുത്തിട്ടുണ്ടെങ്കില്‍ കേസന്വേഷണത്തിന്റെ ഭാഗം തന്നെയാണെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
ലൈഫ് മിഷന് അഴിമതി അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നതെങ്ങനെ എന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു