തിരുവനന്തപുരം: മൈക്ക് വിവാദത്തിൽ തുടർ നടപടികൾ വേണ്ടെന്ന് മുഖ്യമന്ത്രി . ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ മൈക്ക് കേടായ സംഭവത്തിൽ പോലീസ് കേസെടുത്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തിയറിയിച്ചു.
അനുസ്മരണ യോഗത്തിൽ മൈക്ക് കേടായതിൽ കേസെടുത്ത സംഭവത്തിൽ വ്യാപകമായ വിമർശനങ്ങൾ ഉയർന്ന തോടെയാണ് വിഷയത്തിൽ മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ടത്.. സുരക്ഷാ പരിശോധന മാത്രം മതി. മൈക്ക് ഓപ്പറേറ്റർക്കെതിരായ നടപടികൾ നിർത്തിവെക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായതിൽ പന്തികേടുണ്ട് എന്നായിരുന്നു സി.പി.എം. നേതാവ് എ.കെ. ബാലൻ ആരോപിച്ചത്. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ സർക്കാരിനെതിരേ പരിഹാസവുമായി രംഗത്തെത്തി. ആഭ്യന്തര വകുപ്പിൽ നടക്കുന്നത് മുഖ്യമന്ത്രി അറിയുന്നില്ലേ എന്ന ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദേശം വന്നത്.