നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കും. കേസ് പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. സ്പീക്കറുടെ അനുമതിയില്ലാതെ നിയസമഭ സെക്രട്ടറി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസ് നിലനില്‍ക്കില്ലെന്നതാണ് സര്‍ക്കാരിന്റെ വാദം. മന്ത്രി വി ശിവന്‍കുട്ടിയുള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍.
അതേസമയം സര്‍ക്കാര്‍ ആവശ്യം നേരത്ത ഹൈക്കോടതി തള്ളിയിരുന്നു. 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഏറെ വിവാദമായ നിയസഭയിലെ കയ്യാങ്കളിയുണ്ടായത്. ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെയാണ് 2015 മാര്‍ച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലഹാലം നിയസമഭയില്‍ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു.
പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് പിന്‍വലിക്കാന്‍ അനുമതി തേടിയത് ബാഹ്യ സമ്മര്ദ്ദങ്ങളില്ലാതെയാണെന്നും ഇതില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. നിലവില്‍ മന്ത്രിയായ വി ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ ഇ.പി ജയരാജന്, കെ.ടി ജലീല്‍ എം.എല്എമാരായിരുന്ന കെ അജിത്കുമാര്‍, സി.കെ സദാശിവന്,കുഞ്ഞമദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
2015ല്‍ കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭയില്‍ കയ്യാങ്കളി നടത്തുകയും സ്പീക്കറുടെ ഡയസടക്കം തകര്‍ക്കുകയും ചെയ്തത്. കേസില്‍ തന്റെ വാദം കേള്‍ക്കാതെ ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്നാവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ തടസ ഹര്‍ജിയും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിക്കൊപ്പം സുപ്രീംകോടതി പരിഗണിക്കും. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിറകെയാണ് വി ശിവന് കുട്ടിയുടെ അപേക്ഷയില്‍ കേസ് പിന്‍ലിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്.