തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വ്യാഴം വെളളി ദിവസങ്ങള്‍ കൂടി അടച്ചിടും. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ അടച്ചിടുന്നത്. ഏപ്രില്‍ 29 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. സെര്‍വര്‍ തകരാറ് പരിഹരിക്കാന്‍ രണ്ട് ദിവസം കൂടി വേണമെന്ന് എന്‍ഐസി അറിയിച്ചതിനെ തുടര്‍ന്നാണ് രണ്ട് ദിവസം കൂടി റേഷന്‍ കടകള്‍ അടച്ചിടുന്നത്.
മന്ത്രി ജി ആര് അനില്‍
ഇ പോസ് സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിനുളള ശാശ്വത നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി ആര് അനില്‍ പറഞ്ഞു. സംസ്ഥാനത്തെ ഏപ്രില്‍ മാസത്തെ റേഷന്‍ മെയ് അഞ്ച് വരെ നീട്ടിയിട്ടുണ്ട്. തുടര്‍ന്ന് മെയ് ആറാം തീയതി മുതലായിരിക്കും മെയ് മാസത്തെ റേഷന്‍ നല്കി തുടങ്ങുന്നത്. ഏപ്രില്‍ മാസത്തിന്റെ ആദ്യവാരത്തില്‍ സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് അക്ഷയകേന്ദ്രങ്ങളിലെ ക്ഷേമപെന്ഷന് മസ്റ്ററിങ്ങും റേഷന്‍കടകളിലെ ഭക്ഷ്യധാന്യ വിതരണവും മുടങ്ങിയിരുന്നു.