ബെംഗളൂരു: കര്‍ണാടകത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നാളെ മുതല്‍ 14 ദിവസത്തേക്കാണ് സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങള്‍ മെയ് 10 വരെ തുടരും. ഫലത്തില്‍ കര്‍ഫ്യൂ ആണെന്ന് പറയുന്നുണ്ടെങ്കിലും കര്‍ശന നിയന്ത്രണം ലോക്ഡൗണിന് സമാനമാണ്.
ക്യാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം. രാവിലെ 6 മണി മുതല്‍ രാവിലെ 10 മണി വരെ അത്യാവശ്യ വസ്തുക്കള്‍ വാങ്ങാന്‍ അനുമതിയുണ്ട്. സംസ്ഥാനത്ത് രോഗബാധ എറ്റവും രൂക്ഷമായ ബംഗളൂരുവിലായിരിക്കും ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.
സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സീന് സൗജന്യമായി നല്‍കാനും ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായി. ഇതോടെ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് സൗജന്യമായിരിക്കും.