മൂവാറ്റുപുഴ : മെയ് മാസത്തിൽ പിണറായി വിജയൻ മാധ്യമങ്ങളുടെ ഓഫീസുകളിലും യുഡിഎഫിന്റെ മുഖ്യമന്ത്രി രാജ്ഭവനിലും സത്യപ്രതിജ്ജ ചെയ്യുമെന്ന് യുഡിഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ.ജോണി നെല്ലൂർ പറഞ്ഞു. പൈങ്ങോട്ടൂർ , ആയങ്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡോ.മാത്യു കുഴൽ നാടന്റെ തെരഞ്ഞെടുപ്പ് പര്യാടന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു ഡി എഫ് കേവല ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്നും 72 മുതൽ 78 സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സർവ്വേ കളൊക്കെ ജനം പുച്ചിച്ച് തള്ളും. മെയ് മാസത്തിൽ പിണറായി മാധ്യമങ്ങളുടെ ഓഫീസുകളിലും യുഡിഎഫിന്റെ മുഖ്യമന്ത്രി രാജ്ഭവനിലും സത്യപ്രതിജ്ജ ചെയ്യുമെന്നും ജോണി നെല്ലൂർ പറഞ്ഞു.
ദുരിത സമയത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് സർക്കാരിന്റെ കടമയാണ്. ദുരിതത്തിലായ ജനത്തെ കിറ്റിന്റെ പേരിൽ പ്രളയ സെസുകൾ ഏർപ്പെടുത്തി സർക്കാർ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നും ജോണി നെല്ലൂർ പറഞ്ഞു. നിയമന അഴിമതികളും പിൻ വാതിൽ നിയമനങ്ങളും നടത്തി യുവജനങ്ങളെ വഞ്ചിച്ച സർക്കാരിനെതിരെയുളള വിധിയെഴുത്താവും തെരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു