മുംബൈ: ഒഎന്‍ജിസിയുടെ റിഗ്ഗിലെ ജോലിയ്ക്കിടെ മലയാളി എഞ്ചിനീയറെ കടലില്‍ വീണ് കാണാതായി. പത്തനംതിട്ട അടൂര്‍ പഴകുളം ഓലിക്കല്‍ ഗ്രേസ് വില്ലയില്‍ ഗീവര്‍ഗീസിന്റെ മകന് ഇനോസിനെയാണ് (25) കാണാതായത്. ജോലി പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെ വെള്ളിയാഴ്ച്ച വൈകീട്ട് ഏഴോടെയാണ് സംഭവം.
ഗുജറാത്തിലെ സിസ്റ്റം പ്രൊട്ടക്ഷന്‍ കമ്പനിയില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് ഇനോസ്. ഒരുമാസമായി കരാര്‍ അടിസ്ഥാനത്തില്‍ ഒഎന്‍ജിസിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായി ആരോപിച്ച് പിതാവ് ഗീവര്‍ഗീസ് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ക്ക് പരാതി നല്കി.