ഇടത് മുന്നണിയുടെ വികസന മുന്നേറ്റ ജാഥകള്‍ ഇന്ന് അവസാനിക്കും. തെക്കന്‍ മേഖല യാത്രയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയനും വടക്കന്‍ മേഖല ജാഥ സമാപനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ളയും ഉദ്ഘാടനം ചെയ്യും.
സര്‍ക്കാരിനെതിരെ ഇതുവരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി തിരുവനന്തപുരത്ത് മറുപടി നല്‍കും. ‘നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ്’ എന്ന പേരിലാണ് തെക്ക് നിന്നും വടക്ക് നിന്നും ഇടത് മുന്നണി മേഖല ജാഥകള്‍ സംഘടിപ്പിച്ചത്. വടക്കന്‍ മേഖല ജാഥ സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും തെക്കന്‍ മേഖല ജാഥ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ബിനോയ് വിശ്വവുമാണ് നയിച്ചത്.