ഡല്‍ഹി നഗരത്തിലേക്ക് കടന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി. നഗരഹൃദയമായ ഐടിഒയില്‍നിന്ന് കര്‍ഷകരെ തുരത്താന്‍ പൊലീസ് ശ്രമം. ലാത്തിവീശി, കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കര്‍ഷകരും പൊലീസും തമ്മില്‍ കല്ലേറ്. ജനക്കൂട്ടത്തിനിടയിലൂടെ അതിവേഗം ട്രാക്ടര്‍ ഓടിച്ച് പ്രകോപനമുണ്ടാക്കി കര്‍ഷകര്‍. ഒരു കര്ഷകന് മരിച്ചു. പൊലീസ് വെടി കൊണ്ടാണ് കര്ഷകന് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതേസമയം ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് വിശദീകരണം.
പൊലീസ് നടപടി തുടങ്ങിയതോടെ ട്രാക്ടര്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പിന്‍വാങ്ങുന്നു. നഗരത്തിലെ പ്രധാന റോഡുകളില്‍ ട്രാക്ടറുകള്‍ നിരന്ന അവസ്ഥയിലാണ്. ടയറുകളിലെ കാറ്റ് പൊലീസ് അഴിച്ചുവിടുന്നു, നഗരം വന്‍ ഗതാഗതക്കുരുക്കിലായി.
അതേസമയം, നഗരത്തിലേക്ക് പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി. വിലക്ക് ലംഘിച്ചത് ബികെയു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവര്‍. ഇവര്‍ക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് വിശദീകരണം.