ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായിരുന്ന ഗൗതം ഗംഭീറിന് കശ്മീര്‍ ഐഎസ്ഐസില്‍ നിന്നും രണ്ടാമത്തെ വധഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി. ‘isiskashmir@gmail.com’ എന്ന ഇമെയില്‍ ഐഡിയില്‍ നിന്നാണ് രണ്ടാമത്തെ ഇമെയില്‍ അയച്ചത്.
ഐഎസ്ഐഎസില്‍ നിന്ന് വധഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഗൗതം ഗംഭീര്‍ ദില്ലി പൊലീസിനെ സമീപിച്ചു. ഐഎസ്ഐഎസ് കശ്മീര്‍ എന്ന മെയില്‍ ഐഡിയില്‍ നിന്നുമാണ് ഗംഭീറിന് ഭീഷണി സന്ദേശം ലഭിച്ചത്. നവജ്യോത് സിംഗ് സിദ്ദു പാകിസ്താന് സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ചതാണ് വധഭീഷണിയുടെ പിന്നില്‍ എന്നും പൊലീസ് അറിയിച്ചു.
ഞങ്ങള്‍ നിങ്ങളെ കൊല്ലണമെന്ന ഉദ്ദേശത്തില്‍ തന്നെയാണുണ്ടായിരുന്നത്. പക്ഷേ ഇന്നലെ നിങ്ങള്‍ രക്ഷപ്പെട്ടുവെന്നാണ് സന്ദേശം വിശദമാക്കുന്നത്. നിങ്ങള്‍ കുടുംബത്തേയും ജീവിതത്തേയും ഇഷ്ടപ്പെടുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നും കശ്മീര്‍ പ്രശ്നങ്ങളില്‍ നിന്നും അകന്നു നില്ക്കുക എന്നും സന്ദേശം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ബുധനാഴ്ച രാവിലെയാണ് ‘ഐഎസ്ഐഎസ് കശ്മീരില്‍’ നിന്നുള്ള ഭീഷണി മെയില്‍ കിട്ടിയതിനെ തുടര്‍ന്ന് ഗംഭീര്‍ പോലീസിനെ സമീപിച്ചത്. ‘ഞങ്ങള്‍ നിങ്ങളെയും കുടുംബത്തെയും കൊല്ലാന്‍ പോകുന്നു’ എന്നായിരുന്നു ആദ്യ ഇമെയില്‍.
ബി.ജെ.പി എം.പി ഗൗതം ഗംഭീറിന് വേണ്ടി പേഴ്സണല്‍ സെക്രട്ടറി ഗൗരവ് അറോറ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഡിസിപി (സെന്‍ട്രല്‍) ശ്വേത ചൗഹാന് ഇന്ത്യ ടുഡേയോട് പറഞ്ഞു.
ഗൗതം ഗംഭീറിന്റെ ദില്ലിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവയാണ് രണ്ടാമത് ലഭിച്ച ഭീഷണി സന്ദേശം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ദില്ലി സെന്‍ട്രല്‍ ഡിസിപി ശ്വേത ചൗഹാന് വിശദമാക്കി. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗൗതം ഗംഭീറിന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി 9.32നാണ് ആദ്യ ഇമെയില്‍ ലഭിച്ചതെന്ന് ഗൗരവ് അറോറ ഡല്‍ഹി പോലീസിന് രേഖാമൂലം നല്കിയ പരാതിയില്‍ പറയുന്നു. വിഷയത്തില്‍ അന്വേഷണം നടക്കുകയാണ്, ഭീഷണിപ്പെടുത്തുന്ന ഇമെയിലുകള്‍ അയച്ച ഇമെയില്‍ വിലാസം സെന്‍ട്രല്‍ ജില്ലാ പോലീസിന്റെ സൈബര്‍ സെല്‍ പരിശോധിച്ചുവരികയാണ്.
മുന്‍കരുതല്‍ എന്ന നിലയില്‍ എംപിയുടെ രാജേന്ദ്ര നഗറിലെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.