ഗവര്‍ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഗവര്‍ണര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കില്ല. ഗവര്‍ണറോടുള്ള നിലപാട് വിഷയാധിഷ്ടിതമാണ്. പ്രതിപക്ഷ നേതാവും ഗവര്‍ണറുടെ നിലപാടുകളെ വിമര്‍ശിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘യുഡിഎഫിലോ ലീഗിലോ അഭിപ്രായ വ്യത്യാസമില്ല. ഗവര്‍ണറുടെ എല്ലാ നിലപാടുകളെയും യുഡിഎഫും ലീഗും അനുകൂലിച്ചിട്ടില്ല. . സര്‍വകലാശാല പ്രവര്‍ത്തനങ്ങളിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഇടപെടലുകളെ ശക്തമായി എതിര്‍ക്കും, പ്രതിഷേധിക്കും. ഇത് ജനാധിപത്യപരമായിരിക്കും. ഗവര്‍ണര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിസിമാരോട് രാജിവെക്കാനാവശ്യപ്പെട്ട ഗവര്‍ണറുടെ നിലപാട് അംഗീകരിക്കാനാവില്ല. പകരം ആരെ നിയമിക്കും എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.