ഉമ്മന്‍ചാണ്ടി തന്റെ രക്ഷകര്‍ത്താവെന്ന് ചെറിയാന് ഫിലിപ്. ഉമ്മന്‍ ചാണ്ടിയുടെ രക്ഷാകര്‍തൃത്വം ഇനിയും തനിക്ക് വേണം. എടുത്തു ചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ വിധി എന്ന ചൊല്ല് തന്റെ കാര്യത്തില്‍ യാഥാര്‍ഥ്യമായെന്നും ചെറിയാന് ഫിലിപ് പറഞ്ഞു. മുസ്ലിംലീഗ് നേതാവായിരുന്ന അവുക്കാദര്‍കുട്ടി നഹയുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മുമായി അകലുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചെറിയാന് ഫിലിപ്പ് ഉമ്മന്‍ ചാണ്ടിയുമൊത്ത് പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടിയായിരുന്നു തിരുവനന്തപുരത്ത് നടന്നത്.
ചെറിയാന് ഫിലിപ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടി ഏറ്റു. ചെറിയാന് സീറ്റ് ഉറപ്പാക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടിയിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെറിയാന് ഫിലിപ്പിനോട് തനിക്ക് വിദ്വേഷവും വിരോധവുമില്ലെന്നും ഉമ്മന്‍ചാണ്ടി. കേരള സഹൃദയ വേദി നല്കുന്ന അവുക്കാദര്‍കുട്ടി നഹ പുരസ്കാരം ചെറിയാന് ഫിലിപ്പിന് നല്കി സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ലെന്നും 20 വര്‍ഷങ്ങള്‍ക്ക് ശേഷം സമാന ചിന്താഗതിക്കാരായി മാറിയ നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു തന്റെ എതിരാളിയായി ചെറിയാന് ഫിലിപ്പ് വന്ന തെരഞ്ഞെടുപ്പ് ഓര്‍മിപ്പിച്ച് ഉമ്മന്‍ ചാണ്ടി പറഞ്ഞു.’ ചെറിയാനോട് വിദ്വോഷവും, വിരോധവുമില്ല. എന്തോ തെറ്റ് തനിക്ക് സംഭവിച്ചു എന്ന മനോഭാവമായിരുന്നു. ചെറിയാന്റ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ല’ – ഉമ്മന്‍ചാണ്ടി പറഞ്ഞു.