അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇന്ത്യയുടെ രക്ഷാ ദൗത്യം ദേവി ശക്തി അവസാന ഘട്ടത്തിലേക്ക്. മൂന്ന് ദിവസത്തിനിടെ അഫ്ഗാനിസ്ഥാനില്‍ നിന്നും 618 പേര് ഇന്ത്യയിലെത്തി. ഇന്നും കൂടുതല്‍ പേരെത്തും.
ഇന്നലെ എത്തിയ 78 പേരില്‍ 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മുഴുവന്‍ പേരും 14 ദിവസത്തെ ക്വാറന്റീനിലാണ്. യു.എസ്, യു.കെ, ജര്‍മ്മനി അടക്കം 6 രാജ്യങ്ങളുമായി ചേര്‍ന്നാണ് ഇന്ത്യ രക്ഷ ദൗത്യം തുടരുന്നത്.
അഫ്ഗാനിസ്ഥാനിലെ സാഹചര്യവും താലിബാനോടും പുതിയ ഭരണ കൂടത്തോടും ഉള്ള ഇന്ത്യയുടെ നിലപാടും വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം നാളെ ചേരും