ലക്ഷദ്വീപില്‍ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം. ചെറിയം ദ്വീപിലെ ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റണമെന്നാണ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. കല്‍പ്പേനി ബ്ലോക്ക് ഉദ്യോഗസ്ഥനാണ് നോട്ടിസ് നല്‍കിയത്. മത്സ്യതൊഴിലാളികള്‍ നിര്‍മിച്ച ഷെഡ് ഏഴ് ദിവസത്തിനകം പൊളിച്ച് മാറ്റണമെന്ന് ഉത്തരവില്‍ പറയുന്നു.
മത്സ്യതൊഴിലാളികള്‍ സ്വമേധയ ഷെഡ്ഡ് പൊളിച്ചില്ലെങ്കില്‍ റവന്യ വകുപ്പ് അത് ചെയ്യും. പൊളിക്കാനുള്ള ചെലവ് തൊഴിലാളികളില്‍ നിന്നും ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. നേരത്തെയും സമാന രീതിയില്‍ ലക്ഷദ്വീപ് ഭരണകൂടം മത്സ്യതൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.