സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക് വിട്ടതിനെതിരെ നിയമ നടപടി സ്വീകരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയില്‍ പോകില്ല. സി.ബി.ഐയെ പേടിയില്ലെന്നും എന്തും നേരിടാന്‍ തയ്യാറാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സോളാര്‍ കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ വാദങ്ങള്‍ക്ക് എതിരായിരുന്നു. അന്ന് അതിനെതിരെ അപ്പീല്‍ പോകാത്ത സര്‍ക്കാരാണ് ഇപ്പോള്‍ വീണ്ടും കേസുമായി ഇറങ്ങുന്നത്. തങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടും ജാമ്യമെടുക്കാത്തത് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.