ദേശീയ സമ്മതിദായക ദിനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ‘നമ്മുടെ ജനാധിപത്യ നിര്‍മ്മിതി ശക്തിപ്പെടുത്തുന്നതിലും തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധേയമായ സംഭാവനയെ അഭിനന്ദിക്കുന്നതിനുള്ള അവസരമാണ് ദേശീയ സമ്മതിദായക ദിനം. വോട്ടര്‍ രജിസ്ട്രേഷന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയില്‍, അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു ദിവസം കൂടിയാണിത്, പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.