മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധി അനുവദിച്ച് അധികൃതര്‍. 60 ദിവസത്തെ പ്രസവാവധിയാണ് അനുവദിച്ചിരിക്കുന്നത്. എംജി സര്‍വകലാശാലയിലും, സര്‍വകലാശാലയുടെ കീഴില്‍ വരുന്ന കോളജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രസവാവധി ബാധകമാകും.
കേരളത്തിലാദ്യമായാണ് ഒരു സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധി നല്‍കുന്നത്. നേരത്തെ, പ്രസവാവധിക്ക് പോകുന്നത് വിദ്യാര്‍ത്ഥിനികളുടെ പഠനത്തേയും കോഴ്സ് വര്‍ക്കിനെയുമെല്ലാം ബാധിച്ചിരുന്നു. പ്രസവാവധി പ്രാബല്യത്തില്‍ വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും.