ഇന്ത്യയ്ക്കകത്തെ ഇതര സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്സ് നല്്കുന്ന എന്‍.ആര്.കെ. ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ക്കുള്ള പരിരക്ഷ രണ്ട് ലക്ഷത്തില്‍ നിന്നും നാല് ലക്ഷമാക്കി ഉയര്‍ത്തി. അപകട മരണമോ, അപകടത്തെ തുടര്‍ന്ന് സ്ഥിരമായോ, ഭാഗികമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പരിരക്ഷ ലഭിക്കുക. 2020 മേയ് 22 മുമ്പ് അംഗങ്ങളായവര്‍ക്ക് പ്രീമിയം പുതുക്കുന്ന മുറയ്ക്ക് വര്‍ദ്ധിപ്പിച്ച ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും.
നോര്‍ക്ക റൂട്ട്സ് വെബ് സൈറ്റായ www.norkaroots.org-ല്‍ (service-ല്‍ insurance card option-ല്‍ ) 315/- രൂപയടച്ചു തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം. മൂന്ന് വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. കുറഞ്ഞത് രണ്ട് വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 മുതല്‍ 70 വയസ്സു വരെയുള്ള കേരളീയര്‍ക്ക് അപേക്ഷിക്കാം. മറ്റ് സംസ്ഥാനത്ത് താമസിക്കുന്നതിന്റെ അംഗീകൃത രേഖ, ജനന തിയതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ 18004253939 എന്ന ടോള്‍ ഫ്രീ നമ്പറിലും. 0471 2770528, 2770543, 27705143 എന്നീ നമ്പരുകളിലും ലഭിക്കും.