പൂട്ടിക്കിടക്കുന്ന പുതൃക്ക, ഓണക്കൂര്‍ പള്ളികള്‍ തുറക്കാനും ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇരു വിഭാഗവും യേശുവിനെ മറന്നു പ്രവര്‍ത്തിക്കുന്നതായും ജസ്റ്റിസ് ദേവന് രാമചന്ദ്രന് കുറ്റപ്പെടുത്തി.
ഈ പള്ളികളില്‍ 1934 ഭരണഘടന പ്രകാരം ഓര്‍ത്തഡോക്സ് സഭാ വികാരിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വികാരിയെക്കൂടാതെ ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് കഴിയും വരെ പളളിയുടെ മേല്‍നോട്ടച്ചുമതല വഹിക്കണം. ഓര്‍ത്തഡോക്സ് യാക്കോബായ പള്ളിത്തര്‍ക്കം അവസാനിപിക്കാന്‍ ഇനിയും വൈകരുതെന്ന് ഉത്തരവ് പ്രസ്താവിക്കവെ ഹൈക്കോടതി വ്യക്തമാക്കി. ഇരു വിഭാഗവും യേശുവിനെ മറന്ന് പ്രവര്‍ത്തിക്കുകയാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിമര്‍ശിച്ചു. കോടതി മാത്രമാണ് യേശുവിനെ കുറിച്ച് ചിന്തിക്കുന്നുള്ളൂ. തര്‍ക്കം നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം അനുവദിക്കില്ലെന്നു മുന്നറിയിപ്പ് നല്കിയ ഹൈക്കോടതി പള്ളികള്‍ തുറക്കാനും, തെരഞ്ഞെടുപ്പ് നടത്താനും ഉത്തരവിടുകയായിരുന്നു.