സി.എ.ജി റിപ്പോര്‍ട്ട് വിവാദത്തില്‍ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന് അതൃപ്തി. നിയമസഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്ന് വിലയിരുത്തല്‍. സ്പീക്കര്‍ നിയമോപദേശം തേടിയേക്കും. സ്പീക്കറുടെ നോട്ടീസില്‍ തോമസ് ഐസകിന്റെ മറുപടി വൈകുകയാണ്. മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. അവകാശലംഘനമെന്ന പ്രതിപക്ഷ വാദം സ്പീക്കര്‍ അംഗീകരിച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയാകും.