നാല് മാധ്യമങ്ങളെ പ്രത്യേക വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുപ്പിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചില മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ കൊടുത്ത വാര്‍ത്ത ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയ്യാറായില്ലെന്നും അതാണ് അവരെ ഒഴിവാക്കാന്‍ കാരണമെന്നുമാണ് ഗവര്‍ണര്‍ വിശദീകരിച്ചു.
രാജ് ഭവനുമായി ബന്ധപ്പെട്ട് തെറ്റായ രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്കുകയുണ്ടായി. രാജ് ഭവന് പിആര്‍ഒ ആവശ്യപെട്ടിട്ടും തിരുത്താന്‍ അവര്‍ തയ്യാറായില്ല. അതുകൊണ്ടാണ് അത്തരം മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. പാര്‍ട്ടി കേഡറുകളെ താന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനുദ്ദേശിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചില വിഷയങ്ങളില്‍ വിശദീകരണം നല്‍കാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്. എന്നാല്‍ താന്‍ പറയുന്നതിനെ ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളെയാണ് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്. അനുമതി ചോദിച്ചിട്ടും രാജ്ഭവന് പ്രവേശനം നിഷേധിക്കുകയായിരുന്നു. മാധ്യമങ്ങളോടുള്ള വിവേചനത്തില്‍ ഇതിനോടകം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.