ഹെല്‍മറ്റ് വയ്ക്കാതെ വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന കേന്ദ്ര നിര്‍േദശം സംസ്ഥാനത്ത് ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ആദ്യത്തെ ഒരു മാസം പിഴ ഈടാക്കുകയും ബോധവല്‍ക്കരണം നല്കി വിട്ടയയ്ക്കുകയും ചെയ്യും. അതിന് ശേഷം നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.
വാഹനാപകടങ്ങളില്‍ ജീവന് നഷ്ടപ്പെടുന്നവരില്‍ അന്‍പത് ശതമാനവും ഇരുചക്രവാഹനക്കാരായതിനാലാണ് മോട്ടോര്‍വാഹനനിയമത്തില്‍ കേന്ദ്രം പുതിയ ഭേദഗതി കൊണ്ടുവന്നത്. ഇനി മുതല്‍ പിഴയ്ക്ക് പുറമെ മൂന്നുമാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണം. രണ്ടാമത് വീണ്ടും ഹെല്‍മറ്റില്ലാതെ പിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കണമെന്നാണ് നിര്‍ദേശം.
എന്നാല്‍ സംസ്ഥാനത്ത് ഒരു മാസത്തെ സാവകാശം നല്‍കിയശേഷം നടപ്പാക്കിയാല്‍ മതിയെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റ തീരുമാനം. പിന്നിലിരിക്കുന്നവര്‍ ഹെല്‍മറ്റ് വച്ചില്ലെങ്കിലും വാഹനം ഓടിക്കുന്നയാളിന്റ ലൈസന്‍സ് പോകും. റോഡ് അപകടങ്ങള്‍ വിലയിരുത്തുന്ന സുപ്രീംകോടതി കമ്മിറ്റി, നിയമലംഘകരുടെ ലൈസന്‍സ് റദ്ദാക്കാത്തതില് കേരളത്തെ വിമര്‍ശിച്ചിരിക്കുന്നു.