യുഡിഎഫുമായി സഹകരിക്കാനാണ് താത്പര്യമെന്ന് പി. സി ജോര്‍ജ്. കഴിഞ്ഞ തവണ ജനപക്ഷം സംസ്ഥാന കമ്മിറ്റി ചേര്‍ന്നപ്പോള്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് യുഡിഎഫുമായി സഹകരിച്ചു പോകണമെന്നാണ്. അടുത്ത ആഴ്ച ജനപക്ഷം കമ്മിറ്റി വിളിച്ചിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യും. അതിന് ശേഷം തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നും പി. സി ജോര്‍ജ് വ്യക്തമാക്കി. അതേസമയം യുഡിഎഫിന്റെ തീരുമാനം കൂടി കണക്കിലെടുത്തായിരിക്കും അക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും പി.സി ജോര്‍ജ് പറഞ്ഞു.
പി.സി തോമസിന്റെ യുഡിഎഫിന്റെ യുഡിഎഫ് പ്രവേശനത്തെ പി. സി ജോര്‍ജ് പിന്തുണച്ചു. പി. സി തോമസിന് ബിജെപിയുമായി സഹകരിച്ച് മുന്നോട്ടു പോകുക പ്രയാസമാണ്. എല്‍ഡിഎഫുമായി സഹകരിച്ച് പോകുക എന്നതും പി. സി തോമസിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. പി. സി തോമസിന് എന്തുകൊണ്ടും യുഡിഎഫ് തന്നെയാണ് തല്ലതെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.