തിരുവോണ ദിവസം പെരുമാതുറമുതലപ്പൊഴിയില് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നഗരൂര്‍ കൊടുവഴന്നൂര്‍ ഗണപതിയാംകോണം വിളയില്‍ വീട്ടില്‍ അനിരുദ്ധന് മഞ്ജുഷ ദമ്പതികളുടെ മകന് അനുരാജ് (25) ന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.
തിരുവോണ ദിവസം സുഹൃത്തുക്കളുമൊത്ത് കടലില്‍ കുളിക്കാനിറങ്ങിയ ഇവരില്‍ നാലു പേര് ശക്തമായ തിരയില്‍ മുങ്ങി പോവുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഗാര്‍ഡുകള്‍ മൂന്നു പേരെ കരയ്ക്ക് എത്തുകയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയും ചെയ്തു. എന്നാല്‍ അനുരാജിനെ മാത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗവും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം മത്സ്യ ബന്ധനത്തിനായി കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളാണ് ഇന്ന് രാവിലെ അനുരാജിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താഴം പള്ളി ലേല പുരി എത്തിച്ച മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങലിലുള്ള ബികെ ഓട്ടോമൊബൈല്‍സിലെ ജീവനക്കാരനാണ് മരണമടഞ്ഞ അനുരാജ്. രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് അനുരാജ് വിവാഹിതനായത്. ഭാര്യ: ഭാഗ്യ, സഹോദരന്: അനുരാഗ്.