രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാക്കളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ഏറ്റുമുട്ടല്‍. രാഹുലിനെതിരെ പരസ്യ പ്രസ്താവനയുമായി കപില്‍ സിബല്‍ രംഗത്തെത്തി. ബിജെപിയുമായി രഹസ്യ ധാരണയെന്ന പരാമര്‍ശത്തിലാണ് വിമര്‍ശനം. രാജസ്ഥാന് ഹൈക്കോടതിയില്‍ കോണ്‍ഗ്രസിന്റെ പക്ഷം പറയുന്നതില്‍ താന്‍ വിജയിച്ചുവെന്നും മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കിയെന്നും കപില്‍ സിബല്‍ പറഞ്ഞു. കഴിഞ്ഞ മുപ്പതു വര്‍ഷമായി ഒരു വരിപോലും ബിജെപിയെ അനുകൂലിച്ച് പറഞ്ഞിട്ടില്ല. എന്നിട്ടും ബിജെപിയുമായി ധാരണയുണ്ടായെന്നാണ് പറയുന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞു. ബിജെപിയെ സഹായിച്ചെന്ന് കണ്ടെത്തിയാല്‍ അംഗത്വമൊഴിയാമെന്ന് ഗുലാംനബി ആസാദ് വ്യക്തമാക്കി.
നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയതാണ് പൊട്ടിത്തെറിയിലേക്ക് വഴിമാറിയത്. പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തിലായപ്പോള്‍ നേതൃമാറ്റം ആവശ്യപ്പെട്ടവര്‍ ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചു. രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല. എന്നാല്‍ സോണിയ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മന്മോഹന് സിങ് ആവശ്യപ്പെട്ടു. രാഹുല്‍ അധ്യക്ഷനാകണമെന്ന് അശോക് ഗെഹ്ലോട്ടും ഭൂപേഷ് ബാഗലും ആവശ്യപ്പെട്ടു. നേതാക്കള്‍ കത്തെഴുതിയതില്‍ പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. രാഹുല്‍ഗാന്ധിയും എ.കെ. ആന്റണിയും കത്തിനെതിരെ രംഗത്തെത്തി.