അഴിമതിക്കെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും എന്ത് അവകാശമാണുള്ളതെന്ന് നിയമസഭയില്‍ കെ.ബി. ഗണേശ് കുമാര്‍ എംഎല്‍എ. 1000 വീട് വച്ച് കൊടുക്കാന്‍ കെപിസിസി പിരിച്ച കോടികള്‍ എവിടെ? ഒരു വീടെങ്കിലും ആര്‍ക്കെങ്കിലും വച്ചു കൊടുത്തോ? ഇതിനെ പറ്റി സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ തയ്യാറുണ്ടോ?
യുഡിഎഫിലുള്ളപ്പോള്‍ താന്‍ അന്നത്തെ യുഡിഎഫ് മന്ത്രിക്കെതിരെ തെളിവുകള്‍ നിരത്തി നിയമസഭയില്‍ ആരോപണം ഉന്നയിച്ചു. അര മണിക്കൂറിനുള്ളില്‍ തന്നെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയവരാണ് ഇപ്പോള്‍ അഴിമതി വിരുദ്ധ പ്രസംഗം നടത്തുന്നത്. അഴിമതിയുടെ അപ്പോസ്തലന്മാരായ യുഡിഎഫുകാര്‍ മറ്റുള്ളവരും അങ്ങിനെയാകണമെന്ന് ശഠിക്കരുത്. ഭരണമെന്നാല്‍ അഴിമിതി ചെയ്യാനുള്ള കേന്ദ്രമെന്ന് തെളിയിച്ചവരാണ് യുഡിഎഫ്.
എല്‍ഡിഎഫും അങ്ങിനെയാകണമെന്നും ആയിരിക്കുമെന്നും യുഡിഎഫ് കരുതരുത്. ഇത് വേറെ മുന്നണിയാണ്. ഇത് ജനകീയ സര്‍ക്കാരാണ്. നാല് വര്‍ഷത്തിനിടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന് മാതൃകയായ സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയ സര്‍ക്കാരാണ് പിണറായിയുടേത്.
കിഫ്ബിയിലൂടെ റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങി കോടികളുടെ വികസന പധതികള്‍ നടപ്പാക്കി. ലൈഫ് പധതിയിലൂടെ പതിനായിരങ്ങള്‍ക്കാണ്. ഭവനം ഒരുക്കിയത്. ഇതൊക്കെ നടപ്പാക്കിയതിനാണോ അവിശ്വാസം രേഖപ്പെടുത്തുന്നത്.? കെ. കരുണാകരനെ ചാരനെന്ന് വിളിച്ച് ആക്ഷേപിച്ചയച്ചവരാണ് യുഡിഎഫിലും കോണ്‍ഗ്രസിലും ഇപ്പോള്‍ നേതൃത്വത്തിലുള്ളത്.
മതേതരത്വവും ജനാധിപത്യവും തകരുമ്പോള്‍ ഒരു പ്രതികരണവുമില്ലാതെ നിശബ്ദരായിരിക്കുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഇവര്‍ക്കൊപ്പം നില്ക്കാന് ലീഗിന് നാണമില്ലേ, മതേതരത്വത്തിന് വേണ്ടി പൊരുതുന്നത് ഇടതുപക്ഷമാണ്.
പിന്നെ, ഉണ്ടയില്ലാ വെടി വച്ച് സര്‍ക്കാരിനെ വേട്ടയാടാനുള്ള യുഡിഎഫ് ശ്രമം വിലപ്പോവില്ല. ജനങ്ങളും എല്‍ഡിഎഫും ഒറ്റക്കെട്ടായി അതിനെ നേരിട്ടു. യുഡിഎഫ് തകര്‍ന്നു തരിപ്പണമാക്കാന്‍ പോവുകയാണ്. ജനക്ഷേമ ഭരണവുമായി എല്‍ഡിഎഫ് തുടര്‍ ഭരണം ഉറപ്പാക്കിയതായും ഗണേഷ് കുമാര്‍ പറഞ്ഞു.