കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷണം കൂടുതല്‍ സിപിഎം പ്രാദേശിക നേതാക്കളിലേയക്ക്. കൂടുതല്‍ പേര് പ്രതികളാകുമെന്നാണ് സൂചന. ഒളിവിലുള്ള പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. അതേസമയം പ്രാദേശിക നേതാക്കളടക്കം പ്രതികളായ ബാങ്ക് തട്ടിപ്പ് ചര്‍ച്ച ചെയ്യാന്‍ സിപിഎം അടിയന്തര യോഗം വിളിച്ചു.
തട്ടിപ്പുമായി ബന്ധപ്പെട്ട സിപിഎം അംഗങ്ങള്‍ക്കെതിരായ നടപടി നാളത്തെ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാന പ്രതിനിധി അടക്കം പങ്കെടുക്കുന്ന അടിയന്തരയോഗം വിളിച്ചത്. ബാങ്ക് ജീവനക്കാര്‍, ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ ആറ് സിപിഎം അംഗങ്ങളോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു.