ന്യൂഡല്‍ഹി: മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലെ വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമോപദേശം തേടി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. കോടതി ഉത്തരവ് സ്പീക്കര്‍ വിലയിരുത്തും. രാഹുല്‍ ഗാന്ധിയെ സഭയില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ വ്യാഴാഴ്ച സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ നീക്കം.