കുട്ടനാട് സീറ്റ് മാണി സി. കാപ്പന് വിട്ടുനല്‍കില്ലെന്ന് അന്തരിച്ച തോമസ് ചാണ്ടി എംഎല്‍എയുടെ സഹോദരന് തോമസ് കെ. തോമസ്. തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി നേരത്തെ തന്നെ അംഗീകരിച്ചതാണ്. എന്‍സിപി ഇടത് മുന്നണി വിടില്ലെന്ന് ആവര്‍ത്തിച്ച തോമസ് കെ. തോമസ് പാലാ സീറ്റിനെ ചൊല്ലി എന്‍സിപിയില്‍ പിളര്‍പ്പ് ഉണ്ടാകില്ലെന്നും പറഞ്ഞു. മാണി സി. കാപ്പന്റെ പ്രതിഷേധം കൈയിലുള്ള സീറ്റ് നഷ്ടമാകുമ്പോള്‍ ആരും ചെയ്യുന്നതാണെന്നും തോമസ് കെ. തോമസ് പറഞ്ഞു.
മാണി സി. കാപ്പന് യോജിച്ച സീറ്റല്ല കുട്ടനാട്. പാലായില്‍ മത്സരിക്കുമെന്നാണ് മാണി സി. കാപ്പന് പറയുന്നത്. എല്‍ഡിഎഫ് വളരെ ശക്തമായ സംവിധാനമാണ്. കാര്യങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്കറിയാം. പാലാ സീറ്റ് മാണി സി. കാപ്പന് പിടിച്ചെടുത്തത് ചെറിയ കാര്യമൊന്നുമല്ല. അതിനെക്കുറിച്ച് സംസാരിച്ച് പാര്‍ട്ടി തീരുമാനമെടുക്കും. കുട്ടനാട് സീറ്റ് നിലവില്‍ വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു.