മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ഭാരത് ബയോടെക്കിന്റെ മൂക്കില്‍ ഒഴിക്കുന്ന കോവിഡ് വാക്സിന് ആദ്യ ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ വഴിയാണ് വിതരണത്തിനെത്തുക. നേസല്‍ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡി.സി.ജി.ഐയുടെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് നടപടി. നേസല്‍ വാക്സിന് കോവിന്‍ പോര്‍ട്ടലില്‍ ഉടന്‍ ഉള്‍പ്പെടുത്തും.
വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് നേസല്‍ വാക്സിന് വികസിപ്പിച്ചത്. ഭാരത് ബയോടെക്കിന്റെ കോവാക്സിന്, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, കോവോവാക്സ്, റഷ്യന്‍ വാക്സിനായ സ്പുടിന് 5, ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്സ് എന്നിവയാണ് നിലവില്‍ കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമായിട്ടുള്ളത്.
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായാണ് നേസല്‍ വാക്സിന് നല്‍കുക. ഇതിന് മുന്‍പ് കോവിഷീല്‍ഡ്, കോവാക്സിന് എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന് സ്വീകരിക്കാം. ബൂസ്റ്റര്‍ ഡോസ് വാക്സിന് വിതരണം വേഗത്തിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വാക്സിന് വീടുകളില്‍ എത്തിച്ച് നല്കുന്ന പദ്ധതിക്ക് ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തുടക്കം കുറിച്ചു.
രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ കോവിഡ് പരിശോധന ആരംഭിക്കും. വിമാനത്താവളങ്ങളില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേരെയാണ് പരിശോധിക്കുക.
നിലവിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. രാജ്യത്തെ തെരഞ്ഞെടുത്ത 19 സര്‍ക്കാര്‍ ആശുപത്രികളില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ മേല്‍നോട്ടത്തില്‍ ചൊവ്വാഴ്ച മോക്ഡ്രില്‍ നടക്കും.