ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദ്ദേശം. വരാനിരിക്കുന്ന ഉത്സവ കാലത്തിന് മുന്നോടിയായി സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കൊവിഡ്, വാക്സിനേഷന് കൂട്ടണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്കി.
സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ കേരളത്തിലാകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 29 ആയി. കൊച്ചി വിമാനത്തവാളത്തില്‍ എത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിക്കുമാണ് ഒമിക്രോണ്‍. കോഴിക്കോട് ഒമിക്രോണ്‍ സ്ഥിരികച്ചത് ബംഗളൂരുവില്‍ നിന്ന് എത്തിയ ആള്‍ക്ക്. കൂടാതെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഓരോ സംസ്ഥാനവും സ്ഥിരീകരിക്കുന്ന കേസുകള്‍ സൂക്ഷ്മമായി നീരിക്ഷിക്കണം. വ്യാപനം ഉണ്ടാകാതിരിക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് വേണം നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.
രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം ഇന്ന് പ്രധാനമന്ത്രി വിലയിരുത്തും. ഡല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരിട്ടി വ്യപന ശേഷിയുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയവും നിര്‍ദ്ദേശം നല്‍കിയിരുന്നു.