തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ തലേദിവസം മൂന്ന് മണിവരെ കോവിഡ് രോഗികളാവുന്നവര്ക്ക് വീട്ടിലിരുന്നു വോട്ടുചെയ്യാനുള്ള സൗകര്യമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്. ക്വാറന്റീനുള്ളവര്‍ക്കും വീട്ടിലിരുന്നു വോട്ടുചെയ്യാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വി ഭാസ്ക്കരന്‍ പറഞ്ഞു. നാമനിര്‍ദേശപത്രിക പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ വിമതരെ പിന്‍വലിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മൂന്ന് മുന്നണികളും.
കോവിഡ് ആരുടെയും വോട്ടവകാശം ഇല്ലാതാക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. ഇതിനായി പോളിങ് ഓഫീസറും അസിസ്റ്റന്‍് പോളിങ് ഓഫീസറും കോവിഡ് രോഗികളുടെ വീട്ടിലെത്തും. വോട്ടുചെയ്ത ബാലറ്റും ഡിക്ലറേഷന്‍ ഫോമും കവറില്‍ ഭദ്രമാക്കി പോളിങ് ഓഫീസറേ ഏല്‍പ്പിക്കാം. ക്വാറന്റീനില്‍ ഉള്ളളവരും പോസ്റ്റല്‍ വോട്ടിനായി അപേക്ഷിച്ചില്ലെങ്കിലും ഇത്തരത്തില്‍ വോട്ടുചെയ്യാം. അതാതു വാര്‍ഡുകളിലെ കോവിഡ് രോഗികളുടെ എണ്ണം നോക്കിയാവും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യിപ്പിക്കാന്‍ എത്തുക. തലേദിവസം മൂന്ന് മണിക്ക് ശേഷം കോവിഡ് രോഗിയാവുകയാണെങ്കില്‍ പിപിഇ കിറ്റിട്ട് അവസാനത്തെ ഒരു മണിക്കൂറില്‍ വോട്ടുരേഖപ്പെടുത്താം.
അന്തിമ പട്ടിക ഇന്ന് ആകാനിരിക്കെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുള്ള വിമത സ്വരങ്ങള്‍ മുന്നണികള്‍ക്ക് ഒഴിവാക്കാനാവുന്നില്ല.