ആദായ നികുതി വകുപ്പ് പോര്‍ട്ടലിലെ പ്രശ്നത്തില്‍ വിശദീകരണം നല്കാന് ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് ധനമന്ത്രാലയത്തില്‍ നേരിട്ട് ഹാജരായി. പോര്‍ട്ടല്‍ ആരംഭിച്ച് രണ്ടര മാസം കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് കമ്പനി സിഇഒയെ ധനമന്ത്രി വിളിച്ചത്.
2019 ല്‍ ആണ് പുതിയ പോര്‍ട്ടല്‍ നിര്‍മ്മിക്കാനായി ഇന്‍ഫോസിസിന് ധനമന്ത്രാലയം കരാര്‍ നല്‍കിയത്. ജൂണ്‍ 2021 വരെ 164 കോടി രൂപ ഇതിനായി സര്‍ക്കാര്‍ ഇന്‍ഫോസിസിന് നല്കി. പുതിയ പോര്‍ട്ടല്‍ നിലവില്‍ വന്ന് രണ്ടര മാസമായിട്ടും സാങ്കേതിക പ്രശ്നം പരിഹരിക്കാനായിരുന്നില്ല. ഈ മാസം 21 ന് പോര്‍ട്ടല്‍ തന്നെ ലഭ്യമായില്ലെന്നും ധനമന്ത്രാലയം പറയുന്നു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. ഡോ.എന്‍.ആര്. നാരായണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ 1981 ല്‍ സ്ഥാപിക്കപ്പെട്ട വിവര സാങ്കേതിക വിദ്യാ മേഖലയിലെ കമ്പനിയാണ് ഇന്‍ഫോസിസ് ലിമിറ്റഡ്. 160,027 തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇന്‍ഫോസിസ്, ഇന്ത്യയിലെ ഏറ്റവും വലിയ ഐറ്റി കമ്പനികളിലൊന്നും, ബാംഗ്ലൂരിലെ ഇന്‍ഫോസിസ് ക്യാമ്പസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവര സാങ്കേതിക ക്യാമ്പസുകളിലൊന്നുമാണ്.