വിലക്കയറ്റം തടയാന്‍ രണ്ട് ലക്ഷം കോടി രൂപ അധികമായി ചെലവഴിക്കാനാലോചിച്ച് സര്‍ക്കാര്‍. നിലവില്‍ ഇന്ധന നികുതി കുറച്ചതിന്റെ ഭാഗമായി കേന്ദ്രത്തിന് ഒരു വര്‍ഷം ഒരു ലക്ഷം കോടി രൂപയാണ് നഷ്ടം. ഇതിന്റെ ഇരട്ടിയാണ് ചെലവഴിക്കാന്‍ ആലോചിക്കുന്നത്. രാസവളങ്ങള്‍ക്ക് സബ്സിഡി നല്കാന് 50,000 കോടി അധികമായി സര്‍ക്കാര്‍ വകയിരുത്തും.
ഏപ്രിലില്‍ റീട്ടെയില്‍ പണപെരുപ്പം എട്ട് വര്‍ഷത്തെ ഉയര്‍ന്ന തോതിലെത്തി. ഹോള്‍ സെയില്‍ പണപെരുപ്പം 17 വര്‍ഷത്തെ ഉയര്‍ന്ന തോതിലാണ്. ഗുജറാത്ത്, ഹിമാചല്‍ നിയമസഭ തിരഞ്ഞെടുപ്പും അടുത്തെത്തി നില്ക്കുന്നു. ഇവയെല്ലാം തലവേദനയായതോടെയാണ്. മോദി സര്‍ക്കാര്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ധന എക്സൈസ് തീരുവ കുറച്ചതിലൂടെ കേന്ദ്രത്തിന് ഒരു വര്‍ഷം നഷ്ടം ഒരു ലക്ഷം കോടി രൂപയാണ്.
എണ്ണ വില ഇനിയും ഉയര്‍ന്നാല്‍ ഒരിക്കല്‍ കൂടി നികുതി കുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും. ഇതിന് പുറമെ രാസവളങ്ങള്‍ക്ക് സബ്സിഡി നല്കാന് 50,000 കോടി അധിക ചിലവും സര്‍ക്കാര്‍ കണക്കാക്കുന്നു. ഇതിനായെല്ലാമാണ് രണ്ട് ലക്ഷം കോടി അധികമായി ചിലവഴിക്കുക. ഇവക്കായി സര്‍ക്കാരിന് അധിക തുക കടം വാങ്ങേണ്ടി വന്നേക്കും. ഫെബ്രുവരിയിലെ ബജറ്റ് പ്രഖ്യാപന പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 14.31 ലക്ഷം കോടി രൂപ കടമെടുക്കാനാണ് സര്‍ക്കാര്‍ പദ്ധതി.