രാജ്യത്ത് കുട്ടികള്‍ക്കും വാക്സിന് നല്കാന് ശുപാര്‍ശ. ആറ് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് നല്‍കാനാണ് ശുപാര്‍ശ. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സമിതിയാണ് നിര്‍ദേശം മുന്നോട്ടു വച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.