തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്എഫ്ഐഒ. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ കൂടുതല്‍ രേഖകള്‍ ശേഖരിച്ചു. എക്സാലോജിക്കുമായി ഇടപാട് നടത്തിയ സ്ഥാപനങ്ങളില്‍ നിന്ന് രേഖകള്‍ ശേഖരിച്ചു. എട്ട് സ്ഥാപനങ്ങളില്‍ നിന്നാണ് രേഖകള്‍ ശേഖരിച്ചത്.
ജെഡിടി ഇസ്ലാമിക്, കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും രേഖകള്‍ ശേഖരിച്ചു. അനന്തപുരി എഡ്യുക്കേഷന്‍ സൊസൈറ്റിയും റിന്‍സ് ഫൗണ്ടേഷനും രേഖകള്‍ കൈമാറി. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് എസ്എഫ്ഐഒ നീക്കം. എക്സാലോജിക്കുമായി ഇടപാട് നടത്തിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.