തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസ് വെറും കവര്ച്ചാക്കേസാണെന്നും കള്ളപ്പണക്കേസല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കൊടകരയിലെ മൂന്നരക്കോടി രൂപ ബിജെപിയുടെ പണമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പിന് വേണ്ടി കര്‍ണാടകയില്‍ നിന്ന് ബിജെപി കേരളത്തിലെത്തിച്ച മൂന്നരക്കോടി രൂപ തൃശൂരിലെ കൊടകരയില്‍ വെച്ച് തട്ടിയെടുക്കുകയായിരുന്നു. സംഭവം നടന്ന് ഏപ്രില്‍ നാലാകുമ്പോള്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാകും.
ആദ്യ ഘട്ടത്തില്‍ കേസന്വേഷണം തകൃതിയായി മുന്നോട്ടുപോയി. പക്ഷേ പിന്നീട് അന്വേഷണം മന്ദഗതിയിലായി. അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റുകയും ചെയ്തതോടെ അന്വേഷണം ഏതാണ്ട് പൂര്‍ണമായും നിലച്ചു. പ്രതികളെല്ലാം ജാമ്യത്തിലും ഇറങ്ങി. ഇതോടെ സിപിഐഎം ബിജെപി ധാരണയെത്തുടര്‍ന്ന് അന്വേഷണം അട്ടിമറിച്ചെന്ന ആരോപണവും ഉയര്‍ന്നു. അവിടുന്ന് ഇങ്ങോട്ട് സിപിഐഎം നേതാക്കളോ ബിജെപി നേതാക്കളോ ഈ കേസിനെ കുറിച്ച് അധികമൊന്നും പരസ്യമായി സംസാരിക്കാറുമില്ല. കൊടകരയില്‍ കവര്‍ന്ന മൂന്നരക്കോടി രൂപയില്‍ 1.4 കോടി രൂപമാത്രമാണ് കണ്ടെത്തിയത്. ബാക്കിയുള്ള രണ്ട് കോടി രൂപ എവിടെ പോയെന്ന് ഇപ്പോഴും ആര്‍ക്കുമറിയില്ല എന്ന് സുരേന്ദ്രന് പറഞ്ഞു.
2021 ഏപ്രില്‍ നാലിന് പുലര്‍ച്ചെ 4.40 നാണ് കൊടകരയില്‍ വ്യാജ അപകടം ഉണ്ടാക്കി കാര്‍ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി രൂപ കവര്‍ന്നത്. 23 പേരെ അറസ്റ്റുചെയ്ത കേസില്‍ ബിജെപി നേതാക്കളടക്കം 19 പേര് സാക്ഷികളായിരുന്നു. മതിയായ രേഖകളില്ലാത്ത പണം സൂക്ഷിക്കുന്നത് കേസ് എടുത്ത് അന്വേഷിക്കുന്ന നാട്ടിലാണ് കൊടകര കള്ളപ്പണക്കേസില്‍ അന്വേഷണ ഏജന്‍സികള്‍ മിണ്ടാതിരിക്കുന്നത് എന്നും കെ സുരേന്ദ്രന് പറഞ്ഞു.