സംസ്ഥാനത്ത് യുഡിഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്ന് നടന് ജഗദീഷ്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേക്കുള്ള യുഡിഎഫ് സ്ഥാനര്‍ത്ഥികളുടെ പ്രചരണത്തിന് വേണ്ടി തയ്യാറാക്കുന്ന വീഡിയോ ഷൂട്ടിങ്ങിനിടെ സംസാരിക്കുകയായിരുന്നു അദേഹം.
സിനിമയിലും യുഡിഎഫ് അനുകൂല താരങ്ങളുണ്ട്. അവരെല്ലാം ഇത്തവണ യുഡിഎഫിന്റെ വിജയത്തിനായി അണിനിരക്കും. യുഡിഎഫ് പ്രകടന പത്രികയിലെ പത്ത് ജനോപകാര പ്രദമായ വാഗ്ദാനങ്ങളാണ് ചിത്രീകരിക്കുന്നത്. തന്റെ അഭിനയ മേഖലയിലെ അനുഭവ സമ്പത്ത് പാര്‍ട്ടിക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ആശയവുമായി മുന്നോട്ട് പോകുന്നത്.
തിരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങള്‍ മാത്രം ഉള്ളതിനാല്‍ എല്ലാ മണ്ഡലങ്ങളിലും നേരിട്ട് എത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് എല്ലാ മണ്ഡലത്തിലേയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി താന്‍ വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും ജഗദീഷ് പറഞ്ഞു.
സംവിധായകനും, നിര്‍മ്മാതാവുമായ രഞ്ജിത്താണ് ജഗദീഷിന്റെ ആശയങ്ങള്‍ ക്രോഡീകരിച്ച് വീഡിയോ സംവിധാനം ചെയ്യുന്നത്. വരുന്ന ഏറ്റവും അടുത്ത ദിവസം തന്നെ വീഡിയോ എല്ലാ മണ്ഡലത്തിലും പ്രചരണത്തിനായി നല്‍കുമെന്ന് ഇരുവരും പറഞ്ഞു.