എ.കെ ശശീന്ദ്രന് മുന്നറിയിപ്പുമായി എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന് മാസ്റ്റര്‍. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അത് ശശീന്ദ്രനും ബാധകമായിരിക്കും.
പാര്‍ട്ടിയുടെ പ്രവര്‍ത്തകനും മന്ത്രിയും ആണെങ്കില്‍ മറ്റൊരു നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ല. ശശീന്ദ്രന് പാര്‍ട്ടി നിലപാടിന് ഒപ്പം നില്ക്കും എന്ന് പ്രതീക്ഷിക്കുന്നു. പാര്‍ട്ടി തീരുമാനം അംഗീകരിക്കാത്തവര്‍ എന്‍സിപിയില്‍ ഉണ്ടാകില്ലെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.