കുപ്പായം മാറും പോല ലീഗ് മുന്നണി മാറില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ മുന്നണി ധാരണയാണെന്ന് കരുതരുത്. മുഖ്യമന്ത്രിയും സിപിഐഎം സെക്രട്ടറിയും വിഷയാധിഷ്ടിതമായാണ് പറഞ്ഞത്. അതെല്ലാം രാഷ്ട്രീയ സഖ്യമായി കാണരുതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ചകള്‍ വന്നു എന്ന് പി കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഇനിയെങ്കിലും സമയബന്ധിതമായി പ്രവര്‍ത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും പുകഴ്ത്തിയ അബ്ദുല്‍ വഹാബിന്റെ പരാമര്‍ശം അടഞ്ഞ അധ്യായം. വഹാബ് വിശദീകരണം നല്കി. തങ്ങളുമായി വഹാബ് സംസാരിച്ചു.ഇനി അത് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ലീഗ് പരാമര്‍ശത്തെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. ലീഗിനെ പ്രശംസിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്തത്. എതിര്‍ക്കേണ്ട വിഷയം വരുമ്പോള്‍ എതിര്‍ത്തിട്ടുണ്ട്. അനുകൂലിക്കേണ്ടപ്പോള് അനുകൂലിച്ചിട്ടുമുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു. മെറിറ്റിന് അനുസരിച്ചാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്. അതില്‍ മുന്നണി പ്രശ്നം ഇല്ല.
കഴിഞ്ഞ ദിവസം ലീഗിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തു വന്നിരുന്നു. യുഡിഎഫിന്റൈ കരുത്ത് മുസ്ലിം ലീഗ് ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.