ഗുജറാത്തില്‍ ഓടുന്ന ബസിനുള്ളില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗുജറാത്തിലെ ഛോട്ടാ ഉദേപൂരിലാണ് സംഭവം. സര്‍ക്കാര്‍ ജിഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറായി ഡ്യൂട്ടിയിലായിരുന്ന മംഗുബെനിനെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. സൂറത്ത് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ ഭര്‍ത്താവ് അമൃത് രത്വ.
ഭാര്യയെ കൊലപ്പെടുത്താന്‍ പ്രതി 200 കിലോമീറ്ററോളം യാത്ര ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയിച്ചാണ് അമൃത് കൊലപാതകം നടത്തിയത്. ഫോണില്‍ പലതവണ വഴക്കിട്ടതിനെ തുടര്‍ന്നാണ് അമൃത് ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ചത്.കൃത്യമായ പ്ലാനിംഗോടെയായിരുന്നു കൊലപാതകം. ചൊവ്വാഴ്ച ഭാര്യ ജോലി ചെയ്യുന്ന ഭിഖാപൂര്‍ ഗ്രാമത്തില്‍ നിന്ന് അമൃത് ബസില്‍ കയറി. കണ്ടക്ടറുടെ സീറ്റിലാണ് മംഗുബെന്‍ ഇരുന്നത്. പെട്ടെന്ന് തന്നെ അവളുടെ അടുത്തെത്തി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ മംഗുബെന്‍ മരിച്ചിരുന്നു
യാത്രക്കിടെ അമൃത് മംഗുബെനെ കണ്ട ഉടന്‍ തന്നെ വേഗത്തില്‍ അവരുടെ അടുത്തേക്ക് വരുകയും അവരുടെ കഴുത്തില്‍ കുത്തുകയുമായിരുന്നു. മംഗുബെന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം പൊലീസ് എത്തുന്നതുവരെ അമൃത് ബസിനുള്ളില്‍ മൃതദേഹത്തിന് സമീപം ഇരുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്, കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.