എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള വിജ്ഞാപനം പുറത്തിറക്കി. മാര്‍ച്ച് പതിനേഴ് മുതല്‍ മാര്‍ച്ച് 30 വരെയാണ് പരീക്ഷകള്‍ നടക്കുക. രാവിലെ പ്ലസ്ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എല്‍സി പരീക്ഷയും നടക്കും. പ്രായോഗിക പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടക്കുക.
സ്കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തിലെ ക്ലാസുകള്‍ നിലവില്‍ ഓണ്‍ലൈനായാണ് നടക്കുന്നത്. പരീക്ഷയ്ക്ക് മുന്നോടിയായുള്ള റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതല്‍ സ്കൂള്‍ തലത്തില്‍ നടത്തുന്നതിന് പ്രത്യേക ക്രമീകരണം ഉണ്ടാകും. മോഡല്‍ പരീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കാനുള്ള കൗണ്‍സിലിം?ഗും സ്കൂള്‍ തലത്തില്‍ നടക്കും. നിലവില്‍ സ്കൂളിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി ഇക്കാര്യങ്ങള്‍ ചെയ്യാം.
കോളജ് തലത്തില്‍ അവസാന വര്‍ഷ ബിരുദ ക്ലാസുകളും പോസ്റ്റ് ?ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതല്‍ ആരംഭിക്കും. പകുതി വീതം വിദ്യാര്‍ത്ഥികളെ വച്ചായിരിക്കും ക്ലാസുകള്‍ നടക്കുക.