തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പരിധി ലംഘിക്കരുതെന്നും മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്കി.
നിയമമന്ത്രി പി രാജീവ് അജ്ഞനും വിവരംകെട്ടവനുമാണ്. നിയമവും ഭരണഘടനയും മന്ത്രിക്ക് അറിയില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. വിവരമില്ലാത്ത ഇവരെപ്പോലുളളവര്‍ ഭരിക്കുന്നത് കൊണ്ടാണ് ആളുകള്‍ പുറത്തേക്ക് പോകുന്നതെന്നും അദ്ധേഹം പറഞ്ഞു. ഗര്‍ണറുടെ നടപടികള്‍ പരിശോധിക്കാന്‍ കോടതിക്ക് മാത്രമേ അധികാരമൊളളൂവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
‘എത്ര വിവരമില്ലാത്ത മനുഷ്യനാണ് നിയമമന്ത്രി. ഗവര്‍ണറുടെ തീരുമാനങ്ങള്‍ പരിശോധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അതിന് എന്ത് അധികാരമാണ് മന്ത്രിക്കുള്ളത് മന്ത്രിയുടെ പ്രവര്‍ത്തനം പരിശോധിക്കാനാണ് ഗവര്‍ണര്‍. താനാണ് മന്ത്രിമാരെ നിയമിച്ചത്.’ ഗവര്‍ണര്‍ പറഞ്ഞു. ‘ഭരണഘടന തകര്‍ന്നാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാനുള്ള അധികാരമുണ്ട്.
എല്ലാ സാഹചര്യത്തിലും ഗവര്‍ണര്‍ക്ക് ഇടപെടാനുള്ള അധികാരമില്ല. യുപിയില്‍ നിന്ന് വന്ന ഒരാള്‍ക്ക് എങ്ങനെ കോരളത്തിലെ വിദ്യാഭ്യാസസ്ഥിതി മനസിലാകുമെന്നാണ് ധനമന്ത്രി ചോദിച്ചത്. മദ്യ വില്പനയും ലോട്ടറിയുമാണ് ധനമന്ത്രിയുടെ പ്രധാന വരുമാനം.’ സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയും ഗവര്‍ണര്‍ വായിച്ചു. വിസി നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും അര്‍ഹത ഇല്ലാത്തതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.