മൂവാറ്റുപുഴ : വൈസ്മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്‍ഡ്യ റീജിയണ്‍ വാര്‍ഷിക സമ്മേളനം ജൂണ്‍ 23 ന് മൂവാറ്റുപുഴ പണ്ടപ്പിള്ളിയിലുള്ള ജേക്കബ്സ് കണ്വെന്ഷന് സെന്ററില്‍ നടക്കും. എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ഇന്‍ഡ്യ റീജിയണിലെ 150 ക്ലബ്ബുകളില്‍ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം പ്രതിനിധികള്‍ 36-ാമത് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ബിസിനസ്സ് സെഷനില്‍ റീജിയണല്‍ ഡയറക്ടര്‍ സുനില്‍ ജോണ്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ഭാരവാഹികള്‍ അവതരിപ്പിക്കും. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ക്ലബ്ബുകള്‍ക്കും വ്യക്തികള്‍ക്കും ഉള്ള റീജിയണല്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. ഉച്ചതിരിഞ്ഞ് വൈസ്മെനറ്റ്സ്, വൈസ് യൂത്ത് സെഷനുകള്‍ നടക്കും. തുടര്‍ന്ന് വൈകുന്നേരം 5.00-ന് മുന്‍കാല റീജിയണല്‍ ഡയറക്ടര്‍മാരെ ആദരിച്ചുകൊണ്ട് ആരംഭിക്കുന്ന സ്ഥാനാരോഹണ ചടങ്ങുകളില്‍ റീജിയണല്‍ ഡയറക്ടര്‍ സുനില്‍ ജോണ്‍ അധ്യക്ഷത വഹിക്കും. റീജിയണല്‍ പേട്രണും മുന്‍ ഏരിയ പ്രസിഡന്റുമായ വി.എ. തങ്കച്ചന് സ്ഥാനാരോഹണ പരിപാടി ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് വി.എസ്. രാധാകൃഷ്ണന് റീജിയണല്‍ ടീമിനെ ഇന്‍സ്റ്റാള്‍ ചെയ്യും. ഇന്റര്‍നാഷ്ണല്‍ സെക്രട്ടറി ജനറല്‍ ജോസ് വര്‍ഗീസ് പ്രോജക്ട് ഉദ്ഘാടനം ചെയ്യും. നിയുക്ത ഏരിയ പ്രസിഡന്റ് ബാബു ജോര്‍ജ് ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം നടത്തും.
20 കോടിയുടെ സേവന പദ്ധതികള്‍ ജൂലൈ ഒന്നാം തീയതി മുതല്‍ ഏറ്റെടുത്ത് നടപ്പിലാക്കി തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിവിധ ക്ലബ്ബുകളിലൂടെ അഞ്ചുകോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് നിയുക്ത റീജിയണല്‍ ഡയറക്ടര്‍ ഡോ. സാജു എം. കറുത്തേടം, കണ്വെന്ഷന് ചെയര്മാന് എം.എം. ബാബു, കണ്‍വീനര്‍ വാവച്ചന് മര്‍ക്കോസ്, വെബ്മാസ്റ്റര് വര്‍ഗീസ് ഉമ്മന്‍, ഇ. ബുള്ളറ്റിന് എഡിറ്റര്‍ ബേബി മാത്യു, ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ബിനോയി റ്റി. ബേബി എന്നിവര്‍ പത്രസമ്മേളനത്തില്‍ വിശദ്ധീകരിച്ചു