പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ 6 വയസുകാരന് കുഴല്‍ക്കിണറില്‍ വീണു. 300 അടി ആഴമുള്ള കിണറ്റിലേക്ക് പതിച്ച കുട്ടി 95 മീറ്റര്‍ താഴെ കുടുങ്ങിയിരിക്കുകയാണെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കുട്ടി കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തില്‍ സൈനികരടക്കം സഹകരിക്കുന്നുണ്ട്. നിലവില്‍ എക്സ്കവേറ്റര്‍ വഴി കിണറിനുള്ളിലേക്ക് തുരങ്കം നിര്‍മിക്കുകയാണ്. കിണറിനുള്ളിലേക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. എന്നാല്‍, കുട്ടി അബോധാവസ്ഥയിലാണ്.