മധ്യപ്രദേശ്: കേന്ദ്രമന്ത്രി രാംദാസ് അത്താവാലയുടെ ‘ഗോ കൊറോണ ഗോ’ മന്ത്രത്തിന് ശേഷം ‘ഓട് കൊറോണേ ഓട്’ മന്ത്രവുമായി മധ്യപ്രദേശിലെ ഗ്രാമീണര്‍. സംസ്ഥാനത്തെ അഗര്‍ മാള്‍വ ജില്ലയിലുള്ള ഗണേശ്പുര ഗ്രാമത്തിലുള്ള ഗ്രാമീണരാണ് ഞായറാഴ്ച പന്തം കത്തിച്ച്, മന്ത്രംജപിച്ച് കൊറോണയെ ഓടിക്കാന്‍ ശ്രമിച്ചത്. കൊറോണ വൈറസ് തങ്ങളുടെ ഗ്രാമത്തില്‍ നിന്ന് തുടച്ചു നീക്കാമെന്ന പ്രതീക്ഷയിലാണ് ഗ്രാമീണര്‍ കത്തിച്ച പന്തവുമായി മന്ത്രം ചൊല്ലി നെട്ടോട്ടമോടിയത്. ഈ ദൃശ്യങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അഗര്‍ മാല്‍വ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികള്‍ ചൂട്ടും കത്തിച്ച് തെരുവിലൂടെ ‘ഭാഗ് കൊറോണ ഭാഗ്’ (ഓടൂ കൊറോണ ഓടൂ) മുദ്രാവാക്യം മുഴക്കി ഓടുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ചൂട്ടുകള്‍ ശക്തിയില്‍ വീശുന്നതും ഗ്രാമത്തിന് പുറത്തേക്ക് എറിയുന്നതും ദൃശ്യത്തില്‍ കാണാം. ഇതോടെ കോവിഡ് ശാപം ഗ്രാമത്തില്‍ നിന്ന് ഒഴിഞ്ഞു പോകുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം. ഗ്രാമത്തില്‍ മഹാമാരി പടര്‍ന്നു പിടിച്ചാല്‍ ഓരോ വീട്ടില്‍ നിന്നും ഒരാള്‍ ഇങ്ങനെ ചെയ്യണം. വീട്ടില്‍ നിന്ന് തീ കൊളുത്തി പന്തം ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ കൊണ്ടുപോയി കളയണം. ഇതാണ് ഗ്രാമത്തിലെ രീതി.
ഗ്രാമീണരില്‍ പലരും പനി വന്ന് മരിക്കാന്‍ തുടങ്ങിതോടെയാണ് പന്തം കൊളുത്തല്‍ ആചാരം തുടങ്ങിയതെന്ന് ഗ്രാമീണര്‍ പറയുന്നു. ഇത്തരമൊരു ചടങ്ങ് നടത്തിയതോടെ ആരും പനി വന്ന് മരിക്കുന്നില്ലെന്നും ഗ്രാമീണര്‍ അവകാശപ്പെടുന്നു.
‘എന്റെ ഗ്രാമമായ ഗണേശപുരയില് കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി എല്ലാ ദിവസവും ഒരു മരണമെങ്കിലും സംഭവിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ വളരെയധികം പരിഭ്രാന്തരായി. ഗ്രാമത്തിലെ മിക്കവര്‍ക്കും പനിയുണ്ട്. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച ഇതുപോലെ ചെയ്തതിന് ശേഷം ഇതുവരെ ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ല.’ പ്രദേശ വാസികളിലൊരാള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കൊറോണ വന്‍പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ കേന്ദ്രമന്ത്രി രാംദാസ് അത്താവാല ‘ഗോ കൊറോണ ഗോ’ മന്ത്രം ജപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ലോകം മുഴുവന്‍ ഈ മന്ത്രത്തില്‍ വിശ്വസിച്ചു എന്നായിരുന്നു മന്ത്രിയുടെ അവകാശ വാദം.