രവീന്ദ്രന് പട്ടയം റദ്ദാക്കാന്‍ തീരുമാനിച്ചത് എം എം മണി മന്ത്രിയായിരിക്കെയെന്ന് രേഖകള്‍. 2019 ജൂണ്‍ 17 ലെ ഉന്നതതല യോഗത്തിന്റെ മിനുട്സ് പുറത്ത് വന്നു. പട്ടയങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത് റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍. നല്കിയ പട്ടയങ്ങള്‍ പ്രത്യേകം പരിശോധിക്കാനും ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവ് അഞ്ചംഗ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. അനര്‍ഹരായവരുടെ പട്ടയം റദ്ദാക്കും. അര്‍ഹര്‍ക്ക് പുതിയ പട്ടയം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് എസ് രാജേന്ദ്രന് എം എല്‍ എ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ റവന്യു മന്ത്രിയും എം എല്‍ യും റവന്യു വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിട്ടുണ്ട്.
ഭൂപതിവ് ചട്ട പ്രകാരം ഭൂമി അനുവദിക്കുന്നതിനുള്ള അധികാരി ബന്ധപ്പെട്ട അഡീഷണല്‍ തഹസില്ദാറാണെന്നിരിക്കെ ഡെപ്യൂട്ടി തഹസില്‍ദാറായിരുന്ന എംഐ രവീന്ദ്രന് അഡീഷണല്‍ തഹസില്‍ദാറിന്റെ ചാര്‍ജ് വഹിച്ചിരുന്ന കാലയളവില്‍ ഒപ്പിട്ട് അനുവാദം നല്‍കിയിരിക്കുന്ന പട്ടയങ്ങള്‍ക്ക് സാധ്യത ഇല്ല.
അത്തരം പട്ടയങ്ങള്‍ കൈവശം വെച്ചിരുന്നലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഈ വിഷയത്തിന് പരിഹാരം കണ്ടെത്തുന്നതിനായി നടപടി സ്വീകരിക്കുകയുണ്ടായി. പട്ടയവുമായി ബന്ധപ്പെട്ട ഫയലുകളും അനുബന്ധ രേഖകളും വിജിലന്‍സ് വകുപ്പിന് നല്കിയിട്ടുണ്ടെങ്കില് ഡീ അന്വേഷണം അടിയന്തരമായി പൂര്‍ത്തയാക്കി തിരികെ ലഭിക്കുന്നതിന് ജില്ലാ കളക്ടര്‍ നടപടിയെടുക്കണം.
ഒരോ കേസിലും വെവ്വേറെ പരിശോധന വേണം. അര്‍ഹരായവര്‍ക്ക് പുതിയ പട്ടയം അനുവദിക്കണം. അനര്‍ഹരായവരുടെ പട്ടയം ഉടനടി റദ്ദ് ചെയ്യേണ്ടതാണ്. ഇത് നടപ്പിലാക്കാന്‍ ഒരു സ്പെഷ്യല്‍ ടീമനെ നിയോഗിക്കണം. നടപടികള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണം എന്നു തുടങ്ങിയ നിര്‍ദേശങ്ങള്‍ മുന്നേട്ട് വെയ്ക്കുന്നുണ്ട്.
ആരേയും ഒഴിപ്പിക്കില്ലെന്നായികുന്നു റവന്യു മന്ത്രി ഇന്നലെ പറഞ്ഞത്. എന്നാല്‍ ഈ മിനുട്സില്‍ രവീന്ദ്രന് പട്ടയപ്രകാരം അനുവദിച്ച പട്ടയങ്ങള്‍ക്ക് സാധ്യത ഇല്ല. അതിനാല്‍ കുടിയൊഴിപ്പിക്കില്ലെന്ന മന്ത്രിയുടെ വാദം പൊളിയുകയാണ്.
അതേസമയം രവീന്ദ്രന് പട്ടയ വിഷയത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനോട് വിശദീകരണം തേടാന്‍ തീരുമാനിച്ച് സി പി ഐ എം സംസ്ഥാന നേതൃത്വം. പരസ്യ പ്രസ്താവന നടത്തിയതിനാണ് നടപടി. ഭൂവുടമകള്‍ക്ക് അനുകൂലമായ ഉത്തരവിനെ ചോദ്യം ചെയ്ത ശിവരാമന് പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിശദീകരണം തേടുന്നത്. അടുത്ത സംസ്ഥാന നിര്‍വാഹകസമിതി ശിവരാമന് നോട്ടിസ് നല്‍കും.
സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ പിന്തുണയ്ക്കേണ്ട സി പി ഐ എം ജില്ലാ സെക്രട്ടറി അതിനെ എതിര്‍ത്തു പറഞ്ഞതാണ് തീരുമാനം വിവാദത്തിലാക്കിയതെന്നാണ് പാര്‍ട്ടി കരുതുന്നത്. സി പി ഐ എം റവന്യൂവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനം വിളിച്ച് വിമര്‍ശനം ഉന്നയിച്ചതില്‍ സി പി ഐ എം സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലാണ്. റവന്യൂമന്ത്രിയോടോ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടോ ആലോചിക്കാതെയായിരുന്നു ശിവരാമന്റെ വിമര്‍ശനം.